കിളിമാനൂർ ചൂട്ടയിൽ കാവ് വിളാകത്ത് വീട്ടിൽ രതീഷ് ശുഭ ദമ്പതികളുടെ മകൻ സിദ്ധാർത്ഥ് (11) ആണ് മരിച്ചത് . കഴിഞ്ഞ ഒരാഴ്ചയ്ക്ക് മുമ്പ് പനി ബാധിച്ച് കേശവപുരം ആശുപത്രിയിൽ ചികിത്സ തേടുകയും പനി കലശലായതിനെ തുടർന്ന് വലിയകുന്ന് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ആശുപത്രിയിൽ ചികിത്സയിലിരിക്കെ പനി മൂർച്ഛിച്ചതിനെ തുടർന്ന് നാല് ദിവസം മുമ്പ് തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ നാലു മണിക്കാണ് അന്ത്യം സംഭവിച്ചത്. കിളിമാനൂർ ഗവൺമെന്റ് എച്ച് എസ് ഏഴാം ക്ലാസ് വിദ്യാർത്ഥിയാണ്. ചെള്ള് പനിയെന്ന സംശയമാണ് ഡോക്ടർമാർ പ്രകടിപ്പിക്കുന്നത്.
സാമ്പിൾ തോന്നയ്ക്കൽ വയറോളജി ലാബിൽ അയച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ സാമ്പിളിന്റെ റിപ്പോർട്ട് ലഭിക്കും. ഇന്ന് രാവിലെ 8 മണിയോടെ മൃതദേഹം വീട്ടിലെത്തിക്കുമെന്നും ഉടൻതന്നെ സംസ്കാരം നടത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.