മോഷണശ്രമത്തിനിടെ ഓടി രക്ഷപെട്ട മോഷ്ടാവിനെ മരിച്ച നിലയിൽ കണ്ടെത്തി. സേനാപതി വട്ടപ്പാറ സ്വദേശി വിരിയപ്പള്ളിൽ ജോസഫിനെ (56) യാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇടുക്കി നെടുങ്കണ്ടം ചെമ്മണ്ണാറിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെമ്മണ്ണാർ കൊന്നയ്ക്കാപ്പറമ്പിൽ രാജേന്ദ്രന്‍റെ വീട്ടിലാണ് മോഷണം നടന്നത്. മോഷണ ശ്രമത്തിനിടെ വീട്ടുകാര്‍ ഉണരുകയും ജോസഫുമായി മല്‍പ്പിടിത്തം നടക്കുകയും ചെയ്തു. ഇതേ തുടര്‍ന്ന് രക്ഷപ്പെട്ട ഇയാളെ പുലര്‍ച്ചെയോടെയാണ് തൊട്ടടുത്തുള്ള വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോയുടെ സമീപത്തായി മരിച്ചനിലയില്‍ കണ്ടെത്തിയത്.