പ്രണയം മൂത്ത് വീട്ടുകാരെ വിട്ട് അന്യമതസ്ഥനോടൊപ്പം ഇറങ്ങിപ്പോയി വിവാഹംകഴിച്ചു ജീവിതം തുടങ്ങിയ പെൺകുട്ടിക്ക് ഒടുവിൽ ഭർതൃഗൃഹത്തിൽ തന്നെ ജീവൻ ഒടുക്കേണ്ടി വന്നു .

പെൺകുട്ടിയുടെ ജീവനെടുത്തത് പ്രണയവും ആദ്യം കാമുകനും പിന്നെ ഭർത്താവുമായ യുവാവും യുവാവിന്റെ വീട്ടുകാരും .

ആത്മഹത്യ ചെയ്ത പെൺകുട്ടി മൂന്നുമാസം ഗർഭിണിയും കൂടിയായിരുന്നു .

വരും വരായ്കകൾ ആലോചിക്കാതെ  നമ്മുടെ പെൺകുട്ടികൾ പ്രേമപ്പനി ബാദിച്ച് ദുരന്ത കടലിലേക്ക് ആണ് നടക്കുന്നത് .
 
പ്രണയം എന്നത് ഇന്ന് എന്ത് ആഭാസവും ചെയ്യാനുള്ള വേദി ആകുമ്പോൾ നിരവധി യുവജനങ്ങളാണ് കേരളത്തിൽ കുരുതി കൊടുക്കപെടുന്നത് .

കടയ്ക്കാവൂർ: ഭർതൃവീട്ടിൽ ഗർഭിണിയായ യുവതിയെ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. 
വക്കം ഇരവിള പാട്ടത്തിൽ വീട്ടിൽ സുനുവിന്റെ ഭാര്യ രഞ്ജിനി (36) യെ യാണ് തിങ്കളാഴ്ച രാവിലെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃപീഡനം എന്ന് ബന്ധുക്കൾ ആരോപിച്ചു. 
പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 
വക്കത്തെ സ്വകാര്യ സ്കൂളിലെ ജീവനക്കാരായിരുന്നു സുനുവും, രഞ്ജിനിയും. രണ്ടു സമുദായത്തിൽ പെട്ട ഇരുവരും നാലു വർഷങ്ങൾക്കു മുമ്പ് പ്രേമിച്ചാണ് വിവാഹം കഴിച്ചത്. 
ഇവർക്ക് മൂന്നു വയസ്സുള്ള ഒരു മകനുണ്ട്. പട്ടികജാതിയിൽപ്പെട്ട രഞ്ജിനിയെ മദ്യപിച്ച് ജാതി പറഞ്ഞ് സുനു നിരന്തരം അധിക്ഷേപിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു എന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഞായറാഴ്ച രാത്രിയും സുനു രഞ്ജിനിയെ ഉപദ്രവിച്ചതായി ബന്ധുക്കൾ പറയുന്നു. രഞ്ജിനി മൂന്ന് മാസം ഗർഭിണിയായിരുന്നു. അച്ഛൻ: ചന്ദ്രൻ, അമ്മ: ഓമന, സഹോദരങ്ങൾ: രഞ്ജിത്ത്, വിപിൻ...!