തിരുവനന്തപുരം: വട്ടിയൂർക്കാവിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസ് ഡിവൈഎഫ്‌ഐ പ്രവർത്തകർ അടിച്ചു തകർത്തു. വട്ടിയൂർക്കാവ് ലോക്കൽ കമ്മിറ്റിയിലെ മേലത്തുമേൽ ബ്രാഞ്ച് കമ്മിറ്റി ഓഫീസാണ് തകർത്തത്.ഡിവൈഎഫ്‌ഐ പാളയം ബ്ലോക്ക് ജോയിന്റ് സെക്രട്ടറി രാജീവ്, പാളയം ബ്ലോക്ക് വൈസ് പ്രസിഡന്റ് നിയാസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. സോഷ്യൽ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.അതേസമയം സംഭവത്തിൽ കേസെടുക്കാൻ പൊലീസ് തയ്യാറായിട്ടില്ല. തമ്മിൽ സംസാരിച്ച് പരിഹരിക്കാമെന്ന് അറിയിച്ചതായാണ് പൊലീസ് നൽകുന്ന വിശദീകരണം.