ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു യുവാവ്

തൃശൂർ കുന്നംകുളത്ത് ഓടുന്ന കാറിൽ നിന്ന് യുവതിയെ തള്ളിയിട്ടു. മുനമ്പം സ്വദേശിനിയായ ഇരുപത്തിരണ്ടുകാരിയെ പരുക്കുകളോടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് കാവീട് സ്വദേശി അർഷാദ് യുവതിയെ തള്ളിയിട്ടതെന്ന് പൊലീസ് പറയുന്നു. അർഷാദ് യുവതിയുടെ സുഹൃത്താണെന്നും റിപ്പോർട്ടുകളുണ്ട്. യുവതിക്ക് ഭർത്താവും രണ്ടു മക്കളും ഉണ്ട്. അർഷാദും യുവതിയും 20 ദിവസമായി ഒരുമിച്ചായിരുന്നു താമസം എന്ന് റിപ്പോർട്ട് ഉണ്ട്. രണ്ടുപേരും രാവിലെയാണ് കാറിൽ നഗരത്തിലെത്തിയത്. സംസാരം ഒടുവിൽ തർക്കത്തിൽ എത്തി. തുടർന്ന് യുവാവ് കാർ എടുത്ത് പോവുകയായിരുന്നു. പിന്നാലെ ഓടിയെത്തിയ യുവതി ബോണറ്റിൽ തൂങ്ങി കിടക്കുകയായിരുന്നു.

അർഷാദ് ലഹരിക്ക് അടിമയാണെന്ന് പോലീസ് സൂചിപ്പിച്ചു.