നിയന്ത്രണം വിട്ട ആംബുലന്‍സ് നടപ്പാതയിലേക്ക് ഇടിച്ച് കയറി ഒരാള്‍ക്ക് പരിക്ക്. കിളിമാനുരിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും രോഗിയെയും കൊണ്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് പോവുകയായിരുന്ന ഡി വൈ എഫ് ഐ യുടെ ആംബുലന്‍സാണ് അപകടത്തില്‍ പെട്ടത്. ആംബുലന്‍സിലുണ്ടായിരുന്ന കിളിമാനൂര്‍ പാപ്പാല സ്വദേശി അമലിനാണ്(23)പരിക്കേറ്റത്.വൈകിട്ട് മൂന്നിന് വെഞ്ഞാറമൂട്ടില്‍ വച്ചായിരുന്നു അപകടം.. വെഞ്ഞാറമൂട് കിഴക്കേ റോഡില്‍ നിന്നും എം.സി. റോഡിലേക്ക് പ്രവേശിച്ച കാറില്‍ തട്ടിയതോടെ നിയന്ത്രണം വിട്ട് ആംബലന്‍സ് നടപ്പാതിയലേക്ക് ഇടിച്ചുകയറുകയായിരുന്നു. അപകടത്തില്‍ ആംബുലന്‍സിന്റെ മുന്‍ വശത്തിനും നടപ്പാതയിലെ ഇരുമ്പ് വേലിക്കും കേടു പറ്റി. അപകടത്തെ തുടർന്ന് ആംബുലന്‍സിലുണ്ടായിരുന്നവരെ മറ്റൊരു ആംബുലന്‍സില്‍ തിരുവന്തപുരം മെഡിക്കല്‍ കോളേജിലേക്ക് വിട്ടു.
പുല്ലമ്പാറ പാലം ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റതാണ് മറ്റൊരു അപകടം. അപകടത്തില്‍ പെട്ട ബൈക്കുകൡലാന്നിലെ യാത്രക്കാരായ മരുതുമൂട് സ്വദേശികള്‍ ജലാലുദ്ദീന്‍(62)സിദ്ദീഖ്(40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. രാവിലെയായിരുന്നു അപകടം