സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

ന്യൂഡൽഹി:സിബിഎസ്‌ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. cbseresults.nic.in , results.cbse.nic.in എന്നീ വെബ്‌സൈറ്റുകളില്‍ നിന്ന് ഫലം അറിയാം.ഇന്ന് രാവിലെ സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രഖ്യാപിച്ചിരുന്നു. 92.71 ശതമാനം വിദ്യാര്‍ത്ഥികള്‍ വിജയിച്ച്‌ തുടര്‍പഠനത്തിന് യോഗ്യത നേടി.

ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്.98. 83 ശതമാനം. കഴിഞ്ഞ തവണ 99.37 ശതമാനമായിരുന്നു വിജയം. ഒന്ന്, രണ്ട് ടേം പരീക്ഷകളില്‍നിന്നുള്ള വെയിറ്റേജ് എടുത്താണ് ഫലം തയാറാക്കിയിരിക്കുന്നത്. ഇന്റേണല്‍ അസസ്‌മെന്റ് മാര്‍ക്ക്, പ്രോജക്ടുകള്‍, പ്രാക്ടിക്കല്‍ പരീക്ഷകള്‍, പ്രീ ബോര്‍ഡ് പരീക്ഷകള്‍ എന്നിവയുടെ വിവരങ്ങളും അറിയാം. രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26നും ജൂണ്‍ നാലിനും ഇടയിലാണ് നടന്നത്. ഒന്നാം ടേം നവംബര്‍ ഡിസംബര്‍ മാസങ്ങളിലും നടന്നു.

അതേ സമയം അടുത്ത വര്‍ഷത്തെ പരീക്ഷാതീയതികള്‍ സിബിഎസ്‌ഇ പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോര്‍ഡ് എക്‌സാം തീയതികളാണ് പ്രഖ്യാപിച്ചത്.2023 ഫെബ്രുവരി 15 ന് പരീക്ഷകള്‍ ആരംഭിക്കും.

രാജ്യത്തെ കോവിഡ് സാഹചര്യം മാറിയത് കണക്കിലെടുത്താണ് തീരുമാനം. സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ടുമെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 23 ന് തുടങ്ങും. ടേം 2 സിലബസ് അനുസരിച്ചായിരിക്കും പരീക്ഷകള്‍.