അവധി ആഘോഷിക്കാന്‍ ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരമായി മാറുകയാണ് ദുബായ്. പാരീസിനെ കടത്തിവെട്ടിയാണ് അവധി ആഘോഷിക്കാന്‍ ഏറ്റവും കൂടുതല്‍ പേര്‍ തെരഞ്ഞെടുത്ത നഗരമായി ദുബായ് മാറിയത്. പ്രീമിയര്‍ ഇന്‍ പുറത്തുവിട്ട ഗവേഷണ റിപ്പോര്‍ട്ടിലാണ് 21 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ തങ്ങളുടെ അവധിക്കാലം ആഘോഷിക്കാന്‍ ഏറെ ഇഷ്ടപ്പെടുന്ന നഗരമായി ദുബായിയെ തെരഞ്ഞെടുത്തത്.(Dubai named world’s top city break destination ahead of Paris)പാരീസ് ആണ് ദുബായ്ക്ക് പിന്നില്‍ ഈ സ്ഥാനം കൈകൊള്ളുന്നത്. 16 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അവധിക്കാലവും ഒഴിവുസമയവും ചെലവഴിക്കാന്‍ താത്പര്യം സിറ്റി ഓഫ് ലവ് എന്ന പാരീസ് ആണ്. ബെല്‍ജിയം, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലെ സെര്‍ച്ച് ലിസ്റ്റുകളില്‍ ഒന്നാം സ്ഥാനത്താണ് പാരീസ്.അവധി ചെലവിടാനായി ഏറ്റവുമധികം പേര്‍ ദുബായിയെ തെരഞ്ഞെടുക്കുമ്പോള്‍, യുഎഇയില്‍ താമസിക്കുന്നവര്‍ ലണ്ടനില്‍ സമയം ചെലവഴിക്കാനാണ് കൂടുതല്‍ താല്‍പ്പര്യപ്പെടുന്നത്.
ദക്ഷിണാഫ്രിക്ക, സൗദി അറേബ്യ, കെനിയ, നൈജീരിയ, ഇന്ത്യ, മാലിദ്വീപ് എന്നിവിടങ്ങളിലെ ജനങ്ങള്‍ സന്ദര്‍ശിക്കാനാഗ്രഹിച്ച് ഗൂഗിളില്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞതും ദുബായ് ആണ്.ജനപ്രിയ ലിസ്റ്റില്‍ ദുബായ്, പാരീസ്, ബോസ്റ്റണ്‍, മാഡ്രിഡ്, സിംഗപ്പൂര്‍, ലണ്ടന്‍, കേപ് ടൗണ്‍, ആംസ്റ്റര്‍ഡാം, കോപ്പന്‍ഹേഗന്‍ ബ്യൂണസ് അയേഴ്‌സ് എന്നിങ്ങനെയാണ് നഗരങ്ങളുടെ സ്ഥാനം.