* ക്ഷേത്രങ്ങളിൽ കവർച്ച നടത്തുന്ന പ്രതികൾ അറസ്റ്റിൽ.മോഷണം നടത്തിയത് അറുപതോളം സ്ഥലങ്ങളിൽ*

ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. പൂവത്തൂർ സ്വദേശി  വിഗ്രഹം മണിയൻ എന്നറിയപ്പെടുന്ന മണിയൻ (65), നെടുമങ്ങാട് സ്വദേശി വില്യംസ് (58) എന്നിവരെയാണ് മോഷണം ശ്രമത്തിനിടെ വട്ടപ്പാറ പോലീസ് അറസ്റ്റ് ചെയ്തത്. ചൊവ്വ രാത്രി 1 മണിയോടെ പൂവത്തൂർ തുമ്പോട് ക്ഷേത്രത്തിലെ മോഷണ ശ്രമത്തിനിടെയാണ് പോലീസ് പിടികൂടിയത്. നിലവിൽ കഴുനാട് ഇണ്ടളയപ്പൻ ക്ഷേത്രത്തിൽ കാണിക്ക വഞ്ചി കുത്തി തുറന്ന് മോഷണം നടത്തിയ കേസിൽ പ്രതിയാണ് മണിയൻ. വട്ടപ്പാറ സി. ഐ ഗിരിലാലിന് ലഭിച്ച രഹസ്യ  വിവരത്തിൻ്റെ അടിസ്ഥാനത്തിൽ എസ്.സി.പി. ഒ. ബിനു കുമാർ, ഹോം ഗാർഡ് രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി. നിരവധി കേസുകളിലെ പ്രതിയാണ് മണിയൻ. ജയിൽ ശിക്ഷ കഴിഞ്ഞ് ഇയാൾ പുറത്തിറങ്ങിയതിന് ശേഷവും മോഷണം നടത്തുകയായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതികളെ കോടതിയിൽ ഹാജരാക്കി.