അതേസമയം പരാമർശത്തിൽ ഖേദമില്ലെന്ന് എംഎം മണി പറഞ്ഞു. അപ്പോൾ വായിൽ വന്നത് പറഞ്ഞു. പരാമർശം സ്ത്രീവിരുദ്ധമല്ല. വിധവയല്ലേ എന്ന് ആദ്യം വിളിച്ചത് പ്രതിപക്ഷത്ത് നിന്നാണ്. വിധവയായത് അവരുടെ വിധി എന്ന് പറഞ്ഞതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. രമയോട് പ്രത്യേകം വിദ്വേഷമില്ല താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്നും എംഎം മണി പറഞ്ഞു.