ടിഎൻ പ്രതാപൻ, രമ്യ ഹരിദാസ് ഉൾപ്പെടെ നാല് കോൺഗ്രസ് എംപിമാർക്ക് സസ്പെൻഷൻ

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ പ്ലക്കാ‌‌ര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എം.പിമാര്‍ക്ക് സസ്‌പെന്‍ഷന്‍.വിലക്കയറ്റത്തിനെതിരെയായിരുന്നു ഇവരുടെ പ്രതിഷേധം. രമ്യ ഹരിദാസ്, ടി.എന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവര്‍ക്കെതിരെയാണ് നടപടി.

വര്‍ഷകാലം തീരും വരെയാണ് കോണ്‍ഗ്രസ് എം.പിമാരെ സസ്‌പെന്‍ഡ് ചെയ്‌തിരിക്കുന്നത്. വിലക്കയറ്റ വിഷയത്തിലെ പ്രതിഷേധത്തെത്തുടര്‍ന്ന് ലോകസഭ പിരിഞ്ഞു. ജി.എസ്.ടിയിലും വിലക്കയറ്റത്തിലും ചര്‍ച്ച വേണമെന്നതായിരുന്നു എം.പിമാരുടെ ആവശ്യം.

കഴിഞ്ഞ നാല് സഭാസമ്മേളനത്തിലും സമാന ആവശ്യം പ്രതിപക്ഷം ഉന്നയിച്ചെങ്കിലും സ്‌പീക്കര്‍ അംഗീകരിച്ചിരുന്നില്ല. സഭയ്ക്ക് പുറത്ത് ചര്‍ച്ചവേണമെന്ന ആവശ്യവും പരിഗണിച്ചിരുന്നില്ല. ഇതോടെയാണ് പ്ലക്കാ‌‌ര്‍ഡുകളേന്തി എം.പിമാര്‍ പ്രതിഷേധിച്ചത്