പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തികടയ്ക്കാവൂർ സ്വദേശിയും സംഘവും ബുള്ളറ്റിൽ ഇന്ത്യൻ പര്യടനത്തിനൊരുങ്ങുന്നു.

പരിസ്ഥിതി സംരക്ഷണ സന്ദേശമുയർത്തി
കടയ്ക്കാവൂർ സ്വദേശിയും സംഘവും ബുള്ളറ്റിൽ ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നു.  പരിസ്ഥിതി സംരക്ഷണത്തിനായി " ഒരു മരം നടു,  ഒരായിരം പക്ഷികൾക്ക് കൂടൊരുക്കാം" എന്ന സന്ദേശമുയർത്തിയാണ് കടയ്ക്കാവൂർ സ്വദേശിയും സംഘവും 
ഇന്ത്യൻ പര്യടനത്തിന് ഒരുങ്ങുന്നത്.

കടയ്ക്കാവൂർ സ്വദേശി റോയ് പ്രഭാകരനും സംഘവുമാണ് പരിസ്ഥിതി സംരക്ഷണ സന്ദേശവുമായി കന്യാകുമാരിയിൽ നിന്നും ലാടാക്കിലേയ്ക്ക് ബുള്ളറ്റിൽ പര്യടനത്തിന് ഒരുങ്ങുന്നത്.

കൊല്ലം ഡിസ്ട്രിക്റ്റ് റോയൽ എൻഫീൽഡ് യൂസേഴ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോയൽ എൻഫീൽഡ് കമ്പനിയുടെ സഹകരണത്തോടെയാണ് ഒരുമാസം നീണ്ടുനിൽക്കുന്ന പര്യടനം സംഘടിപ്പിക്കുന്നത്.

പര്യടന പരിപാടി നാളെ രാവിലെ എട്ടിന് കൊല്ലം പോളയത്തോട് ജംക്ഷനിൽ മന്ത്രി കെ എൻ ബാലഗോ പാൽ ഫ്ലാഗ് ഓഫ് ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് , എൻ കെ പ്രേമചന്ദ്രൻ എംപി , എം നൗഷാദ് എം എൽഎ എന്നിവർ പങ്കെടുക്കും.

ക്ലബ് അംഗങ്ങളായ മൂന്ന് വനിതകൾ ഉൾപ്പെടെ 15 പേരാണ് ഒരു മാസം നീളുന്ന യാത്രയിൽ  ങ്കെടുക്കുന്നത്. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലൂടെയും കടന്നുപോകുന്ന പര്യടനം ഓരോ സംസ്ഥാനത്തും തൊട്ടുമുൻപ് സന്ദർശിച്ച സ്ഥലത്ത് നിന്നുള്ള ഒരു വൃക്ഷത്തെ നടുകയും ചെയ്യും.

ലഡാക്കിലെ ഏറ്റവും ഉയർന്ന സ്ഥലമായ കർത്തുംഗ് ലാപാസ് സന്ദർശിച്ച് തിരികെ കൊല്ലത്ത് എത്തും. 10 ബുള്ളറ്റുകളും ഒരു ഹാർലി ഡേവിഡ്സൺ ബൈക്കും യാത്രയുടെ ഭാഗമാകുമെന്ന് ക്ലബ് സെക്രട്ടറി ബുള്ളറ്റ് മണി , യാത്ര കോഡിനേറ്റർ റോയ് പ്രഭാകരൻ , അബ്ദുൽ ലത്തീഫ് , ദിനി കുമാർ , എം.ഷീജ എന്നിവർ അറിയിച്ചു.