കൈപൊള്ളുന്ന മീൻ വിലക്ക് അറുതി. ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കും. രാത്രി 12 മുതല്‍ ആഴക്കടല്‍ മത്സ്യബന്ധനം പുനരാരംഭിക്കും. 52 ദിവസത്തെ മത്സ്യബന്ധന നിരോധനത്തിന് ശേഷമാണ് ബോട്ടുകള്‍ വീണ്ടും കടലിലേക്ക് തിരിക്കാനിരിക്കുന്നത്. മത്സ്യബന്ധനത്തിന് ശേഷം നാളെ രാവിലെയോടെ മത്സ്യത്തൊഴിലാളികള്‍ തിരിച്ചെത്തി തുടങ്ങും.

അടുത്ത തവണ മുതല്‍ ട്രോളിംഗ് നിരോധനത്തിന്റെ സമയം പുനക്രമീകരിക്കണമെന്ന ആവശ്യം മത്സ്യത്തൊഴിലാളികള്‍ മുന്നോട്ട് വെക്കുന്നുണ്ട്. നിലവിലെ ട്രോളിംഗ് നിരോധനം അശാസ്ത്രീയമാണെന്നും പരാതിയുണ്ട്.