കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 80 രൂപ വര്‍ധിച്ചു.ഒരു പവന്‍
സ്വര്‍ണത്തിന് ഇന്ന് 37,040 രൂപ.ഗ്രാമിന് പത്ത് രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 4630 രൂപ.സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കഴിഞ്ഞ മൂന്ന് ദിവസമായി മാറ്റമുണ്ടായിരുന്നില്ല. പിന്നാലെയാണ് ഇന്ന് വില അല്‍പ്പം ഉയര്‍ന്നത്.
ഈ മാസം 16ന് രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 37,280 രൂപയായിരുന്നു. പിന്നീട് ഉച്ചയ്ക്ക് ശേഷം വില കുറയുന്ന കാഴ്ചയായിരുന്നു. അന്ന് 36,960 രൂപയിലെത്തി. പിന്നീട് രണ്ട് ദിവസവും അതേ വിലയിലായിരുന്നു വ്യാപാരം.