തിരുവനന്തപുരം: സിറാജ് തിരുവനന്തപുരം യൂനിറ്റ് ചീഫ് കെ എം ബശീറിനെ മദ്യലഹരിയില്‍ കാറിടിച്ച് കൊന്ന കേസിലെ പ്രതി ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടറാക്കിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം ജമാഅത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തി. വിഷയത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവരുന്ന സമരത്തിന്റെ ഭാഗമായാണ് സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ചു ധര്‍ണയും നടത്തിയത്. മാര്‍ച്ച് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി എ സൈഫുദ്ദീന്‍ ഹാജി ഉദ്ഘാടനം ചെയ്തു. നിയമത്തിന് വഴങ്ങാതെ ഒളിച്ചോടിയ ക്രമിനല്‍ കേസ് പ്രതി ഒരു ജില്ലയുടെ നിയമവാഴ്ചയെ നിയന്ത്രിക്കുന്നത് അപമാന കരമാണെന്നും ഇത്തരത്തില്‍ പൊതുസമൂഹത്തെ അവഹേളിക്കുന്ന നിലപാടില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള മുസ്‌ലിം ജില്ലാ പ്രസിഡന്റ് ഹാഷിം ഹാജി ആലംകോട് അധ്യക്ഷത വഹിച്ചു.
എസ് വൈ എസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് സഖാഫി നേമം, സമസ്ത ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം അബ്ദുര്‍റഹ്മാന്‍ സഖാഫി വിഴിഞ്ഞം, കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി സിയാദ് കളിയിക്കാവിള, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി അബുല്‍ ഹസന്‍ വഴിമുക്ക്, എസ് വൈഎസ് ജില്ലാ ജനറല്‍ സെക്രട്ടറിമുഹമ്മദ് സുല്‍ഫിക്കര്‍, എസ് എസ് എഫ് ജില്ലാ പ്രസിഡന്റ്ഷാന്‍ സഖാഫി, ജാബിര്‍ ഫാളിലി സംസാരിച്ചു. അഡ്വ. കെ എച്ച് എം മുനീര്‍, കെ എ സലാം മുസ്‌ലിയാര്‍ വിഴിഞ്ഞം, റാഫി ആലംകോട്, മിഖ്ദാദ് ഹാജി ബീമാപള്ളി, മുഹമ്മദ് ശരീഫ് സഖാഫി എഴിപ്പുറം, സിദ്ദീഖ് സഖാഫി ബീമാപള്ളി, സനൂജ് വഴിമുക്ക്, റിയാസുദ്ദീന്‍ കപ്പാംവിള, മുഹമ്മദ് ജാസ്മിന്‍, ഖലീല്‍ ലത്വീഫി, നിസാര്‍ കാമില്‍ സഖാഫി, റിയാസ് ആറ്റിങ്ങല്‍, മുഹമ്മദ് വിഴിഞ്ഞം, അന്‍സര്‍ ജൗഹരി, നൗഫല്‍ പള്ളിപ്പുറം, ഷാഫി നെടുമങ്ങാട്, സിദ്ധീഖ് ജൗഹരി വിളപ്പില്‍ ശാല, അബ്ദുല്ല ഫാളിലി, ഹിശാം ബീമാപള്ളി, നസാഫി തങ്ങള്‍, മുഹമ്മദ് കണ്ണ് റാലിക്ക് നേതൃത്വം നല്‍കി.