കര്‍ക്കിടക വാവിനോടനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതര്‍പ്പണ കേന്ദ്രമായ വർക്കല പാപനാശത്തിൽ ഒരുക്കങ്ങൾ പൂർത്തിയാക്കി വർക്കല മുനിസിപ്പാലിറ്റി.
വാവു നാളിൽ ആയിരങ്ങൾ ഒത്തുകൂടുന്ന വർക്കല പാപനാശത്തിൽ ബലി ചടങ്ങുകൾ സുഗമമായി നടത്താനുള്ള എല്ലാ ക്രമീകരണങ്ങളും വർക്കല മുൻസിപ്പാലിറ്റി ഒരുക്കിയിട്ടുണ്ട് എന്ന് മുൻസിപ്പൽ ചെയർമാൻ കെ.എം ലാജി പറഞ്ഞു.
കര്‍ക്കിടക വാവുബലി ദിവസമായ ജൂലൈ 28ന് വെളുപ്പിന് നാല് മണി മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ ആരംഭിക്കും.
ഒരേ സമയം 500 പേര്‍ക്ക് വരെ ബലിയിടാന്‍ സാധിക്കുന്ന തരത്തിലാണ് ക്രമീകരണങ്ങള്‍. ബലിമണ്ഡപം, ബലിക്കടവ് എന്നിവിടങ്ങളിലാണ് ചടങ്ങുകള്‍ നടക്കുക.
ബലിതർപ്പണപരിസരത്ത് കുടിവെള്ള ടാങ്കുകൾ സ്ഥാപിച്ചിട്ടുണ്ട്. ഭക്തർക്കായി താത്കാലിക ശൗചാലയങ്ങളും ഒരുക്കിയിട്ടുണ്ട്.
എല്ലാ വഴിവിളക്കുകളും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൃത്യമായ വെളിച്ചം ഉറപ്പാക്കാൻ നഗരസഭ നടപടി സ്വീകരിച്ചു.
ഗ്രീൻ പ്രോട്ടോകോൾ പാലിച്ച് സുചിത്വത്തിനായി 250 ഓളം സ്റ്റുഡന്റ് പോലീസ്, ഹരിത കർമ്മ സേന അംഗങ്ങൾ,നഗരസഭ ശുചീകരണ തൊഴിലാളികൾ,വോളണ്ടിയർമാർ എന്നിവർ ഷിഫ്റ്റ് അടിസ്ഥാനത്തിൽ പ്രവർത്തിക്കും.വാവുബലിക്ക് ശേഷം ബലിതർപ്പണ കേന്ദ്രവും പരിസരപ്രദേശങ്ങളും അടിയന്തരമായി ശുചീകരിക്കുന്നതിനും വേണ്ട നടപടി സ്വീകരിച്ചു. ബല്തർപ്പണത്തിന് വരുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള പാർക്കിംഗ് കേന്ദ്രങ്ങളും നഗരസഭ ഒരുക്കി കഴിഞ്ഞു.
. അടിയന്തര സാഹചര്യം നേരിടാന്‍ പൊലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ്, ആരോഗ്യ വകുപ്പുകളുടെ പ്രത്യേകം കണ്‍ട്രോള്‍ റൂമുകളും പ്രവര്‍ത്തിക്കും.