മകളുടെ വിവാഹ ദിവസം മാതാവ് മരിച്ചു.

നെടുമങ്ങാട്: മകളുടെ വിവാഹ ദിനത്തിൽ മാതാവ് മരിച്ചു. ചുള്ളിമാനൂർ ആറാംപള്ളി ഷാന മനസിലിൽ നാസറുദീന്റെ ഭാര്യ സനൂജ (48)ആണ് മരിച്ചത്. ഇന്നലെ സനൂജയുടെ ഇളയമകൾ ഷാനയുടെ വിവാഹം ചുള്ളിമാനൂരിലെ കല്യാണ മണ്ഡപത്തിൽ നടന്നിരുന്നു.
മകളുടെ കല്യാണത്തിന് മുൻപായിരുന്നു സനൂജയുടെ മരണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സ്റ്റാഫ് നഴ്സയിരുന്ന സനൂജ കുറച്ചു നാളായി അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ചിച്ചതിനാൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവാഹ ശേഷമാണ് മരണ വിവരം ബന്ധുക്കളെ അറിയിച്ചത്.
വൈകീട്ട് നാലര മണിയോടെ ആറാംപള്ളിയിലെ വീട്ടിലെത്തിച്ച മൃതദേഹം ആറു മണിയോടെ ചുള്ളിമാനൂർ ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ ഖബറടക്കി. മറ്റൊരു മകൾ. ഷിംന. മരുമക്കൾ ഷാനവാസ്‌, ഷഫീക്ക്...!