തിരുവനന്തപുരം കാഞ്ഞിരംപാറ സ്വദേശി
ആനന്ദാണ് ഭർത്താവ്. ഏറെ നാളായി
ഇരുവരും പ്രണയത്തിലായിരുന്നു. സ്വപ്ന
ചടങ്ങിൽ പങ്കെടുത്തില്ല
പാലക്കാട് സ്വപ്നയ്ക്കൊപ്പമുണ്ടായിരുന്ന
മകൾ ദിവസങ്ങൾക്ക് മുൻപാണ്
തിരുവനന്തപുരത്ത് കൃഷ്ണകുമാറിന്റെ
അടുത്തേക്ക് എത്തിയത്. സ്വപ്നയുടെ
ആദ്യവിവാഹത്തിലെ മകളാണിത്. ഭർത്താവ്
കൃഷ്ണകുമാറാണ് വിവാഹം നടത്തിയത്.
സ്വർണക്കടത്ത് കേസിന് മുൻപേ ഗൗരിയും
ആനന്ദും പ്രണയത്തിലായിരുന്നു. മകളുടെ
വിവാഹത്തിന് കൂടുതൽ മാധ്യമ ശ്രദ്ധ
കിട്ടാതിരിക്കാനാണ് സ്വപ്ന
എത്താത്തതെന്നാണ് സൂചന. അതേ സമയം
സ്വപ്ന സുരേഷ് താമസം മാറി. പാലക്കാട്
നിന്ന് കൊച്ചിയിലേക്കാണ് സ്വപ്നയുടെ
മാറ്റം. ഇടപ്പള്ളിയ്ക്കടുത്ത് കൂനമ്മാവിലെ
ഫ്ലാറ്റ് വാടകയ്ക്ക് എടുത്താണ് താമസം
മാറിയത്.
നിലവിൽ സ്വർണ്ണക്കടത്ത് കേസുമായി
ബന്ധപ്പെട്ട നടപടികൾ
പുരോഗമിക്കുകയാണ്. ഇതിന്
പിന്നാലെയാണ് സ്വപ്നയുടെ വീട് മാറൽ.
കേസുമായി ബന്ധപ്പെട്ടുള്ള നടപടികളുടെ
ഭാഗമായി കൂടുതൽ സൗകര്യം
വേണമെന്നതിന്റെ അടിസ്ഥാനത്തിലാണ്
കൊച്ചിയിലേക്ക് മാറിയതെന്ന് സ്വപ്നയോട്
ബന്ധമുള്ള അടുത്ത വൃത്തങ്ങൾ
വ്യക്തമാക്കുന്നു.
കേസിന്റെ നടപടികൾ പുരോഗമിക്കുവെ ഇ
ഡിയുടെ ഓഫീസിലേക്ക് തുടർച്ചയായി
സ്വപ്ന സുരേഷിനെ വിളിച്ചത്
കൊച്ചിയിലേക്കാണ്. പാലക്കാട് താമസിച്ചു
കൊണ്ട് നടപടികൾ മുന്നോട്ടു കൊണ്ടു
പോകാൻ സ്വപ്നയ്ക്ക് ഏറെ
പ്രയാസകരമാണ്.