കുളച്ചലിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി; ആഴിമലയിൽ കാണാതായ കിരണിന്റേതെന്ന് സംശയം

തമിഴ്നാട് കുളച്ചലിൽ യുവാവിന്റെ മൃതദേഹം കടലിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം ആഴിമലയിൽ കിരൺ എന്ന പേരുള്ള യുവാവിനെ കാണാതായിരുന്നു. കണ്ടെത്തിയ മൃതദേഹം ഇയാളുടേതാണോ എന്ന സംശയമുണ്ട്. കൂടുതൽ അന്വേഷണങ്ങൾക്കും സ്ഥരീകരണങ്ങൾക്കുമായി വിഴിഞ്ഞം പോലീസ് സ്ഥലത്തേക്ക് തിരിച്ചു.