ഓമാനിൽ ജോലിയിരിക്കെ ഹൃദയാഘാതത്തെതുടർന്ന് മധ്യവയസ്കൻ മരിച്ചു. നഗരൂർ തേക്കിൻകാട് റസിഡന്റ്സ് അസോസിയേഷൻ ടിആർഎ 121 മാടപ്പാട്, വൈഷ്ണവാലയത്തിൽ (മേലേപുതുവീട്) വിപീഷ് (45)ആണ് മരിച്ചത്. സംസ്കാരം ചൊവ്വാഴ്ച രാത്രി 8ന് കിളിമാനൂർ പൊരുന്തമൺ വിപീഷ് ഭവനിൽ നടക്കും. ഭാര്യ ഷീന. മകൾ വൈഷ്ണവി. പിതാവ് സാമ്പൻ. മാതാവ് രാധ .