കാരുണ്യ പ്രവർത്തങ്ങൾക്ക് പുതിയ മുഖവുമായി ആറ്റിങ്ങൽ യൂത്ത് കെയർ തുടക്കം കുറിച്ചു.

ആറ്റിങ്ങൽ :കാരുണ്യ പ്രവർത്തങ്ങൾക്കു ആറ്റിങ്ങലിൽ പുതിയ മുഖവുമായി ആറ്റിങ്ങൽ രാജീവ് യൂത്ത് സെന്ററിന്റെ കീഴിൽ ആറ്റിങ്ങൽ യൂത്ത്‌ കെയർ അവനവഞ്ചേരി താച്ചൂർകുന്നു ആറാം  വാർഡിൽ മേലതിൽ വീട്ടിൽ നിർദ്ധനയും വർഷങ്ങളായി കിടപ്പു രോഗിയുമായ രുഗ്മിണിയ്ക്ക്  മരുന്നുകളും, വസ്ത്രങ്ങളും, ഭക്ഷണസാധങ്ങളും എത്തിച്ചു നൽകികൊണ്ടു ആറ്റിങ്ങൽ മണ്ഡലത്തിലെ കാരുണ്യ പ്രവർത്തനങ്ങൾക്കു തുടക്കംകുറിച്ചു.മൂന്ന് മാസത്തെ മരുന്നുകളാണ് രുഗ്മിണിയ്ക്ക് നൽകിയത്. മരുന്നുകൾ  മൂന്ന് മാസം കഴിയുമ്പോൾ  വീണ്ടും എത്തിച്ചു നൽകുന്നു എന്നാണ് ആറ്റിങ്ങൽ യൂത്ത് കെയറിന്റെ പ്രത്യേകത. ആറ്റിങ്ങൽ നഗരസഭ പരിധിയിലെ ഒരു കൂട്ടം ചെറുപ്പക്കാർ ആണ് ആറ്റിങ്ങൽ യൂത്ത് കെയറിനു നേതൃത്വം കൊടുക്കുന്നത്. ആറ്റിങ്ങൽ യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം പ്രസിഡന്റ്റും കൗൺസിലറുമായ കെ. ജെ. രവികുമാർ, യൂത്ത് കോൺഗ്രസ്‌ മുൻ ബ്ലോക്ക്‌ പ്രസിഡന്റും മുൻ കൗൺസിലറുമായ ആർ. എസ്. പ്രശാന്ത്, യൂത്ത് കോൺഗ്രസ്‌ മുൻ മണ്ഡലം ജനറൽ സെക്രട്ടറി സതീഷ്കൊല്ലമ്പുഴ, അഭിരാജ്, അഭിജിത്ത്,ജിഷ്ണു മോഹൻ,ശ്രീകുമാർ, സുകേഷ്, നിതിൻ,കൃഷ്ണവ്, വിഷ്ണു തുടങ്ങിയവർ എന്നിവർ പങ്കെടുത്തു