*ഗര്‍ഭിണിയായ ‌മകളെ വാഹനത്തില്‍നിന്ന് വലിച്ചിഴച്ച്‌ വയറ്റില്‍ ചവിട്ടി, മര്‍ദ്ദിച്ചു; കിളിമാനൂർ സ്വദേശിയായ പിതാവ് അറസ്റ്റില്‍*

കൊല്ലം: കടയ്ക്കലില്‍ മകളെ അക്രമിച്ച അച്ഛന്‍ പിടിയില്‍. കിളിമാനൂര്‍ സ്വദേശി സതീശനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ കശുവണ്ടി ഫാക്ടറിയിലേക്ക് ജോലിക്കായി സ്കൂട്ടറില്‍ എത്തിയ നാല് മാസം ഗര്‍ഭിണിയായ മകളെ സതീഷന്‍ അക്രമിച്ചത്. ഇയ്യക്കോട് ജംഗ്ഷന് സമീപം വാഹനം തടഞ്ഞു നിര്‍ത്തി യുവതിയെ വലിച്ചു താഴെയിടുകയും വയറ്റില്‍ ചവിട്ടുകയും ചെയ്തു. കുതറിയോടിയ മകള്‍ തൊട്ടടുത്ത വീട്ടിലേക്ക് ഓടിക്കയറി. ഇവിടെ വച്ചും സതീശന്‍ അക്രമിച്ചു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പ്രതിയെ പിടിച്ചുവച്ചത്. ഇയാളെ കടക്കല്‍ പൊലീസെത്തി അറസ്റ്റ് ചെയ്തു. കിളിമാനൂര്‍ സ്റ്റേഷനിലും കടയ്ക്കല്‍ സ്റ്റേഷനിലുമായി രണ്ടു കൊലപാതക കേസുകളില്‍ പ്രതിയാണ് സതീശന്‍. ഇയാളുടെ മര്‍ദ്ദനം സഹിക്കാതെ ഭാര്യ വീട് വിട്ടിറങ്ങി പോയി. ഇതിന് കാരണം മകളാണെന്നാരോപിച്ചായിരുന്നു ആക്രമണം. പരിക്കേറ്റ യുവതിയെ കടയ്ക്കല്‍ താലുക്കാശുപത്രിതില്‍ പ്രവേശിപ്പിച്ചു. വധശ്രമത്തിനാണ് സതീശനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.