തിരുവനന്തപുരം: ഇന്ത്യയിലെ ആദ്യ സായുധ സ്വാതന്ത്ര്യ സമരം എന്ന് കരുതപ്പെടുന്ന ആറ്റിങ്ങൽ കലാപം സിനിമയാകുന്നു.കേരള ഭാഷ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ആറ്റിങ്ങൽ കലാപം എന്ന പുസ്തകത്തിന്റെ രചയിതാവ് ഗിരി ആരാധ്യയാണ് സിനിമ സംവിധാനം ചെയ്യുന്നത്.ആയോധന കലകളിൽ പ്രാവീണ്യം നേടിയ നൂറുകണക്കിനു പോരാളികൾ ബ്രിട്ടീഷ് സൈനികരെ എതിർത്ത് തോൽപിച്ച വിസ്മരിക്കപ്പെട്ട ചരിത്രം തിരശീലയിലെത്തിക്കുകയാണ് ഉദ്ദേശമെന്ന് അദ്ദേഹം പറഞ്ഞു.പുതുമുഖങ്ങളെ അണിനിരത്തി അഞ്ചിലധികം ഭാഷകളിലാണ് സിനിമ ഒരുക്കുന്നത്. ഇന്നലെ നടന്ന വാർത്താസമ്മേളനത്തിൽ ഗിരി ആരാധ്യ,ജയൻ ദാസ്,നോബിൾ സുഭാഷ്, സുനിൽ,ഡോ.ശ്യാം, അറയ്ക്കൽ ബേബിച്ചൻ, സന്തോഷ്, സജിത് രാജ് തുടങ്ങിയവർ പങ്കെടുത്തു.