പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടി കൊന്നു

പാലക്കാട് ധോണിയിൽ നടക്കാനിറങ്ങിയ ആളെ കാട്ടാന ചവിട്ടി കൊന്നു. പയറ്റാംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലര്‍ച്ച അഞ്ച് മണിക്കാണ് സംഭവം. ശിവരാമന്‍ നാല് പേര്‍ക്കൊപ്പമാണ് നടക്കാനിറങ്ങിയത്. റോഡിലൂടെ നടക്കുകയായിരുന്ന ശിവരാമനെ ആന തുമ്പിക്കൈ കൊണ്ട് പാടത്തേക്ക് തട്ടിയിട്ടു. തുടര്‍ന്ന് ചവിട്ടുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഭയന്ന് പല ഭാഗത്തേക്കായി ഓടി.ആശുപത്രിയിലെത്തിച്ചെങ്കിലും ശിവരാമനെ രക്ഷിക്കാനായില്ല. നേരത്തെ പുലി ഇറങ്ങിയ സ്ഥലമാണിത്. രണ്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനമുണ്ട്. കാട്ടാന നേരത്തെ പ്രദേശത്ത് കൃഷിനാശമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ഒരാളെ ചവിട്ടിക്കൊല്ലുന്ന സംഭവം ആദ്യമാണ്.