പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.
തിരുവനന്തപുരം: അഭ്യൂഹങ്ങൾക്കും മാരത്തണ്‍ ചര്‍ച്ചകൾക്കും ഒടുവിൽ മന്ത്രി സജി ചെറിയാൻ രാജിവയ്ക്കുന്നു. നിര്‍ണായക പ്രഖ്യാപനത്തിനായി അൽപസമയത്തിനകം മന്ത്രി മാധ്യമങ്ങളെ കാണും എന്ന് അറിയിപ്പ് വന്നു. വാര്‍ത്താസമ്മേളനത്തിൽമന്ത്രി രാജിവയ്ക്കും എന്നാണ് സൂചന. പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് സജി ചെറിയാൻ്റെ രാജി. മന്ത്രിയെ പരമാവധി സംരക്ഷിക്കാൻ സംസ്ഥാന നേതൃത്വവും മുഖ്യമന്ത്രിയും ശ്രമിച്ചെങ്കിലും സിപിഎം കേന്ദ്ര നേതൃത്വം കര്‍ശന നിലപാട് എടുത്തതോടെ മന്ത്രി രാജിക്ക് ഒരുങ്ങുകയായിരുന്നുവെന്നാണ് പാര്‍ട്ടി വൃത്തങ്ങളിൽ നിന്നുള്ള വിവരം.