പൊലീസ് സ്റ്റേഷനു മുന്നിലിട്ട് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി

കോട്ടയം:പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ച് യുവാവിനെ തല്ലിക്കൊന്ന കേസിലെ പ്രതി ജയിൽ ചാടി. കൊലപാതക കേസിന് പുറമേ മറ്റ് നിരവധി കേസുകളിലും പ്രതിയായ ബിനുമോനാണ് പൊലീസുകാരെ കബളിപ്പിച്ച് ജയിൽ ചാടിയത്. യുവാവിനെ തല്ലിക്കൊന്ന കേസിൽ അകത്തായ ബിനുമോൻ സബ് ജയിലിലെ അടുക്കളയുടെ ഭാ​ഗം വഴിയാണ് കടന്നുകളഞ്ഞത്.

കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ വെച്ചാണ് ഇയാൾ യുവാവിനെ തല്ലിക്കൊന്നത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം സബ് ജയിലിൽ ശിക്ഷ അനുഭവിച്ചു വരുകയായിരുന്നു. സബ് ജയിലിലെ അടുക്കളയിൽ പലക വെച്ച്, അതുവഴിയാണ് ബിനുമോൻ രക്ഷപ്പെട്ടത്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം പുരോ​ഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.