ആലുപ്പുഴ: ആലപ്പുഴ ബൈപ്പാസിലുണ്ടായ ബൈക്കപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥിനി മരിച്ചു. തൃക്കുന്നപ്പുഴ അബ്ദുൾ ഹക്കീം-നസ്രത്ത് ദമ്പതികളുടെ മകൾ ഫൗസിയ ഹക്കീം (21) ആണ് മരിച്ചത്.
പുലർച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നിന്ന് തൃക്കുന്നപ്പുഴയിലെ വീട്ടിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെയാണ് അപകടത്തിൽപെട്ടത്. സംഭവസ്ഥലത്ത് വെച്ചുതന്നെ ഫൗസിയ മരിച്ചു. കൂടെയുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.