*കുഴഞ്ഞ് വീണയാൾ മരിച്ചു .*

കിളിമാനൂർ പാപ്പാല മന്മഴി പുത്തൻവീട്ടിൽ എം.ചന്ദ്രബാബു (68) അന്തരിച്ചു. അവിവാഹിതനാണ് മരണപ്പെട്ട ചന്ദ്രബാബു. കിളിമാനൂർ മഹാദേവേശ്വരം ക്ഷേത്ര ഭരണ സമിതി അംഗമാണ്. ഇന്നലെ  രാവിലെ ക്ഷേത്രനട അടച്ചതിനു ശേഷം താമസസ്ഥലത്തേക്ക് പോകവേ സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയഘാതമാണ് മരണകാരണമെന്ന് ഡോക്ടർമാർ അറിയിച്ചു