വെമ്പായം ഇടുക്കുംതല പനയറ കോണത്ത് ജോർജ് ( രവി 57 )നെ വീടിന് സമീപം റബ്ബർ തോട്ടത്തിൽ മരിച്ച നിലയിൽകാണപ്പെട്ടു.ഇന്ന് രാവിലെ 9 മണിയോടെയാണ് എം ജി എം സ്കൂളിന് പുറക് ഭാഗത്തായുള്ള റബ്ബർ തോട്ടത്തിൽ ജോർജിനെ മരിച്ച നിലയിൽ കണ്ടത് :
ടാപ്പിംഗ് തൊഴിലാളിയായ ജോർജ് ഇന്നലെ രാവിലെ വീട്ടിൽ നിന്നും പോയതാണ്.രാത്രി പത്തരയ്ക്ക് വേറ്റി നാട് ജംഗ്ഷനിൽ ഇയാളെ നാട്ടുകാർ കണ്ടിരുന്നു. മരണ കാരണം വ്യക്തമല്ല.വട്ടപ്പാറ പോലീസ് എത്തി മേൽ നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മാർ ഡത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ഭാര്യ തങ്കമണി.മക്കൾ സുനിത, സുനിൽ