ആലപ്പുഴയിൽ അഭിഭാഷകയെ കാണാനില്ല, കാറും ബാഗും ജില്ലാ കോടതി വളപ്പിൽ

ആലപ്പുഴ ജില്ലാ കോടതിയിലെ അഭിഭാഷകയെ കാണാനില്ലെന്ന് പരാതി. ദേവി ആര്‍ രാജ് എന്ന അഭിഭാഷകയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.ഇവരുടെ കാറും ബാഗും കോടതി വളപ്പിലുണ്ട്.മകളെ കാണാനില്ലെന്നു കാട്ടി അമ്മ നല്‍കിയ പരാതിയില്‍ ആലപ്പുഴ നോര്‍ത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിപിഎം യൂണിയനായ ഇന്ത്യന്‍ ലോയേഴ്സ് യൂണിയന്റെ ജില്ലാ കമ്മിറ്റിയില്‍നിന്ന് ഇന്നലെ ദേവിയെ പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കാണാതായതെന്ന് അഭിഭാഷകര്‍ ആരോപിക്കുന്നു.