കടയ്ക്കാവൂർ ചെക്കാലവിളാകം മാർക്കറ്റ് നിർമ്മാണം വൈകുന്നു : ഗത്യന്തരമില്ലാതെ പാതയോരങ്ങൾ കയ്യടക്കി ചെറുകിട കച്ചവടക്കാർ.

ചെക്കാലവിളാകം മാർക്കറ്റ് നിർമ്മാണം വൈകുന്നതിനാൽ ചെറുകിട വിൽപ്പനക്കാർ പാതയോരങ്ങൾ കയ്യടക്കിയതോടെ  പ്രദേശത്ത് അപകടങ്ങൾക്കും യാത്രാകുരുക്കും രൂക്ഷമാകുന്നു.
കടയ്ക്കാവൂർ ചെക്കാലവിളാകം പൊതുമാർക്കറ്റ് പുനരുദ്ധാരണത്തിന്റെ ഭാഗമായാണ് ഗ്രാമ പഞ്ചായത്ത് അധികൃതർ മുന്നറിയിപ്പ് നോട്ടീസ് നൽകി വ്യാപാരികളെ ഒഴുപ്പിച്ചത്. എന്നാൽ അടിയന്തിരമായ് വ്യാപാര സ്ഥാപനങ്ങൾ ഒഴിപ്പിച്ചിട്ടും നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കാത്തതാണ് നിലവിൽ അപകടങ്ങൾക്കും യാത്രാ കുരുക്കിനും കാരണമായിരിക്കുന്നത്. ഒഴിഞ്ഞുപോയ കടകളുടെ മുൻ വശങ്ങളും ചന്തയോട് ചേർന്നുള്ള പാതയോരങ്ങളും ചില്ലറ വിൽപ്പനക്കാർ കയ്യടക്കിയതോടെയാണ് അഞ്ചുതെങ്ങ് കടയ്ക്കാവൂർ റോഡിൽ അപകടങ്ങൾക്കും യാത്രാ കുരുക്കുകകൾക്കും കാരണമായി തീർന്നിരിക്കുന്നത്.
കടയ്ക്കാവൂർ ചെക്കാല വിളാകം മാർക്കറ്റ് കിഫ്ബി യുടെ സഹായത്തോടെ അത്യാധുനിക നിലവാരത്തി ലുള്ള മത്സ്യ മാർക്കറ്റ് ആയി നവീകരിക്കുന്നതിന്റെ ഭാഗമായാണ് തകർന്നു വീഴാറായ ചോർന്നൊലിയ്ക്കുന്ന കെട്ടിടങ്ങളിൽ നിന്ന് കച്ചവടക്കാരെ ഒഴുപ്പിച്ചത്.
നിലവിലുള്ള കെട്ടിടങ്ങൾ പൊളിച്ചു മാറ്റുന്നതിന് ഏജൻസിയായ നിർവ്വഹണ തീരദേശ വികസന കോർപ്പറേഷന് സ്ഥലം കൈമാറേണ്ടതുള്ളതിനാൽ  ജൂണ് 15 നകം എല്ലാ വ്യാപാരികളും സ്റ്റാളുകൾ ഒഴിഞ്ഞു താക്കോൽ രേഖാമൂലം ആഫീസിൽ ഏൽപ്പിക്കേണ്ടതാണെന് അറിയിപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിൽ ഭൂരിപക്ഷം വ്യാപാരികളും കടമുറികൾ ഒഴിഞ്ഞു പോയിരുന്നു,
എന്നാൽ അധികൃതർർക്ക് നാളിതുവരെയും നിർമ്മാണ പ്രവർത്തികൾ ആരംഭിക്കുവാൻ സാധിച്ചിട്ടില്ല, അതിനാൽ തന്നെ മറ്റ് മാർഗ്ഗങ്ങൾ ഇല്ലാതെ ചെറുകിട കച്ചവടക്കാർ പ്രദേശത്തത്തെ പാതയോരങ്ങൾ കയ്യടക്കി കച്ചവടം പുനരാരംഭിച്ചത്. ഇതോടെ റോഡിൽ തിരക്ക് വർദ്ധിയ്ക്കുകയും അപകടവും ഗതാഗത കുരുക്കും പതിവായിരിക്കുകയാണ്.
എത്രയും പെട്ടെന്ന് തന്നെ നിർമ്മാണ പ്രവർത്തികൾ ആരംഭിയ്ക്കുകയും ചെറുകിട വ്യാപാര സ്ഥാപനങ്ങൾ ഉചിതമായ മറ്റൊരു സ്ഥലത്തേയ്ക്ക് മറ്റുവാനുമുള്ള നടപടി സ്വീകരിയ്ക്കുവാനും കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് അധികൃതർ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.