കിളിമാനൂര്‍: പള്ളിക്കല്‍ പഞ്ചായത്തിലെ പ്രമുഖ സഹകരണ ധനകാര്യ സ്ഥാപനമായ പള്ളിക്കല്‍ ഫാര്‍മേഴ്സ് സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പകല്‍കുറി ബ്രാഞ്ചിനായി പുതുതായി നിര്‍മ്മിച്ച കെട്ടിടം നാടിന് സമര്‍പ്പിച്ചു. വി ജോയി എംഎല്‍എ കെട്ടിടം ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ എസ് നിസാം അധ്യക്ഷനായി. ബാങ്കിന്റെ സ്ട്രോംഗ് റൂം ധാതുവികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ മടവൂര്‍ അനില്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിപി മുരളി വിവിധ തലങ്ങളിലെ പ്രതിഭകളെ ആദരിച്ചു. സിപിഐ എം ഏരിയാ സെക്രട്ടറി തട്ടത്തുമല ജയചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ് എം ഹസീന, ജില്ലാപഞ്ചായത്തംഗം ടി ബേബിസുധ,പി രഘൂത്തമന്‍, ആര്‍ രാജീവ്, മോഹനന്‍ ആര്‍ മൂതല എന്നിവര്‍ സംസാരിച്ചു. ബാങ്ക് മാനേജിംഗ് ഡയറക്ടര്‍ എസ് വിജയചന്ദ്രന്‍ പിള്ള റിപ്പോര്‍ട്ടും, സ്വാഗതസംഘം ചെയര്‍മാന്‍ സജീവ് ഹാഷിം സ്വാഗതവും ഭരണസമിതിയംഗം നസീര്‍ വഹാബ് നന്ദിയും പറഞ്ഞു.