വർക്കല: “പച്ച മണ്ണിന്റെ ഗന്ധമറിയുക; പച്ച മനുഷ്യൻെറ രാഷ്ട്രീയം പറയുക” എന്ന ശീർഷകത്തിൽ എസ്.വൈ.എസ് സാമൂഹികം ഡയറക്ടറേറ്റിന്റെ കീഴിൽ നടത്തുന്ന ത്രൈമാസ ഹരിത ജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം വർക്കല താലൂക്ക് ആശുപത്രിയിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് ശരീഫ് സഖാഫിയുടെ അധ്യക്ഷതയിൽ അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു.
ക്ലീൻ ആൻഡ് ഗ്രീൻ എന്ന ശുചീകരണ യഞ്ജത്തിന്റെ ഉദ്ഘാടനം ജില്ലാ സെക്രട്ടറി സനൂജ് വഴിമുക്ക് നിർവഹിച്ചു.
പദ്ധതിയുടെ ഭാഗമായി ഗ്രീൻ ഗിഫ്റ്റ് എന്ന പേരിൽ വിത്തുകൾ കൈമാറൽ ആശുപത്രി സൂപ്രണ്ട് ഡോ. ബിജു ബി നെൽസൺ നൗഫൽ മദനിക്ക് നൽകി നിർവഹിച്ചു.
ജില്ലാ സാമൂഹികം സെക്രട്ടറി നിസാർ കാമിൽ സഖാഫി വിഷയാവതരണം നടത്തി. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ക്ലീൻ ആൻഡ് ഗ്രീൻ എന്ന പേരിൽ ജനകീയ ശുചീകരണ യഞ്ജം, വീടും,പരിസരവും, പൊതുസ്ഥലങ്ങളും ശുചീകരിച്ച് ചെടികളും അലങ്കാര സസ്യങ്ങളും വെച്ചുപിടിപ്പിക്കൽ, മഴക്കാല രോഗങ്ങളെ കുറിച്ചുള്ള ബോധവത്കരണ പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുമെന്ന് അദ്ദേഹം അറിയിച്ചു.
നഴ്സിംഗ് സൂപ്രണ്ട് അജിത ആർ, സോൺ നേതാക്കളായ സയ്യിദ് മുഹമ്മദ് ജൗഹരി, അനീസ് സഖാഫി വർക്കല, സിയാദ് വെള്ളൂർക്കോണം,സാബിർ സൈനി, സക്കീർ സഅദി, അർഷദ് സഅദി എന്നിവർ സംബന്ധിച്ചു