ലൈഫ്‌ ഭവനപദ്ധതിയുടെ പുതുക്കിയ ഗുണഭോക്തൃ പട്ടിക നാളെ പ്രസിദ്ധീകരിക്കും.

രണ്ടാം ഘട്ട അപ്പീൽ/ആക്ഷേപങ്ങളുടെ പരിശോധന പൂർത്തിയായി. കളക്ടർ അധ്യക്ഷനായ സമിതിയാണ്‌ ഓരോ അപ്പീലും ആക്ഷേപവും തീർപ്പാക്കിയത്‌. ലൈഫ്‌ വെബ്സൈറ്റിലും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും പുതിയ പട്ടിക പ്രസിദ്ധീകരിക്കും.

ഈ പട്ടിക ഗ്രാമസഭ/വാര്‍ഡ് സഭ ആഗസ്റ്റ് അഞ്ചിനകം യോഗം ചേര്‍ന്ന് ചര്‍ച്ച ചെയ്യും. കൂട്ടിച്ചേർക്കലും ഒഴിവാക്കലുകളും നടത്താൻ ഗ്രാമസഭകൾക്ക്‌ അനുവാദമുണ്ട്‌. ഗ്രാമസഭകള്‍ അംഗീകരിച്ച പട്ടികകള്‍ക്ക് പഞ്ചായത്ത്/നഗരസഭാ ഭരണസമിതികള്‍ ആഗസ്റ്റ് 10നകം അംഗീകാരം നല്‍കും. ആഗസ്റ്റ് 16നാണ്‌ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത്‌.