അഡീഷനല്‍ ഡ യറക്ടര്‍ ഉള്‍പ്പെടെ അഞ്ചു വനിത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘമാണ് സോണിയയെ ചോദ്യം ചെയ്യുകയെന്നാണ് വിവരം. ചോദ്യം ചെയ്യലിനിടയില്‍ സോണിയയ്ക്ക് ക്ഷീണം അനുഭവപ്പെട്ടാല്‍ വിശ്രമിക്കാന്‍ അനുവദിക്കുമെന്ന് ഇഡി അറിയിച്ചു. സോണിയയുടെ ആരോഗ്യനില കണക്കിലെടുത്ത് ഇഡി ഓഫീസിലേക്ക് പ്രിയങ്കയെയും കടത്തിവിടുമെന്നും റിപ്പോർട്ടുണ്ട്.സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലോക്‌സഭയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു. സര്‍ക്കാര്‍ കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുകയാണെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പറഞ്ഞു. എഐസിസി ആസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇഡി ആസ്ഥാനത്തിനു മുന്നില്‍ വന്‍ പൊലീസ് സന്നാഹവും ഏര്‍പ്പെടുത്തി. റോഡില്‍ ബാരിക്കേഡുകള്‍ വിന്യസിച്ചു.
സോണിയയ്ക്ക് പിന്തുണ അറിയിച്ചും മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാനുള്ള നടപടിക്കും എതിരെയാണ് പ്രതിഷേധമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് അറിയിച്ചു.