പുളിമാത്ത് ഗ്രാമപഞ്ചായത്തിൽ കാരേറ്റ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന പ്രിയദർശനി എഡ്യൂക്കേഷണൽ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് 2022 അധ്യയനവർഷത്തിൽ SSLC, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ 75 വിദ്യാർത്ഥി പ്രതിഭകളെ പ്രിയദർശിനി വിദ്യാഭ്യാസ അവാർഡ് നൽകി കാരേറ്റ് ആർ കെ വി ആഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ശ്രീമതി ഉമ് തോമസ് എംഎൽഎ ഉപഹാരങ്ങൾ നൽകി അനുമോദിച്ചു. കൂടാതെ അരനൂറ്റാണ്ടായി സഹകരണമേഖലയിൽ നിറസാന്നിധ്യമായി നിൽക്കുന്ന കാരേറ്റ് എൻ. അപ്പുക്കുട്ടൻ നായരെയും ചടങ്ങിൽ ആദരിച്ചു. പ്ലസ് ടു പരീക്ഷയിൽ 1200 ൽ 1199 മാർക്ക് വാങ്ങി ജില്ലയിൽ രണ്ടാം സ്ഥാനം നേടിയ കാട്ടുംപുറം കൃഷ്ണ ശ്രീ എസ്. എസിനെയും അഖിലകേരള അടിസ്ഥാനത്തിൽ മാത് സ് ടാലന്റ് സെർച്ച് എക്സാമിനു ഒന്നാം റാങ്ക് കരസ്ഥമാക്കിയ കാരേറ്റ് അമൃത സുനിലിനെയും, കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഹോം സയൻസിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ കൊടുവഴന്നൂർ സ്വദേശി കാർത്തികയെയും പ്രിയദർശിനി വിദ്യാഭ്യാസ അവാർഡ് നൽകി ആദരിച്ചു. ട്രസ്റ്റ് ചെയർമാൻ എ. അഹമ്മദ് കബീർ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് ട്രഷറർ ശ്രീ എസ്. സലിം സ്വാഗതവും ആശംസകളർപ്പിച്ച് കെപിസിസി മെമ്പർ എൻ സുദർശനൻ, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ജി ശാന്തകുമാരി, ജില്ലാ പഞ്ചായത്ത് മെമ്പർ ജി. ജി. ഗിരി കൃഷ്ണൻ, നഗരൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എ. ഇബ്രാഹിംകുട്ടി, ശ്രീ ഷി ഹാ ബു ദീ ൻ, എം. കെ. ഗംഗാധര തിലകൻ, c. രുക്മിണി അമ്മ, എസ്. ശിവപ്രസാദ്, ബി. ജയചന്ദ്രൻ, സുരേഷ്എ. എസ്, ജി. രവീന്ദ്ര ഗോപാൽ ആശ എ. എസ് , പുല്ലയിൽ ശ്രീധരൻപിള്ള തുടങ്ങിയവർ പ്രസംഗിച്ചു.