ഥാര്‍ ഓടിച്ചിരുന്ന ഷെറിനെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. ബുധനാഴ്ച രാത്രി 9 മണിയോടെയാണ് കൊട്ടേക്കാട് മദ്യലഹരിയില്‍ മത്സരിച്ച് കാറോടിച്ച് അപകടം. ബിഎംഡബ്ല്യൂവും ഥാറും തമ്മിലായിരുന്നു മത്സരയോട്ടം. ഥാര്‍ റോഡരികില്‍ നിര്‍ത്തിയിരുന്ന ടാക്‌സിയിലേക്ക് ഇടിച്ചു കയറിയാണ് വയോധികന്‍ മരിച്ചത്. പാടൂക്കാട് സ്വദേശി രവിശങ്കര്‍ ആണ് മരിച്ചത്.
അമിത വേഗത്തില്‍ വന്ന മഹീന്ദ്ര ഥാര്‍ ടാക്‌സി കാറില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ രവിശങ്കറിനെ തൃശൂര്‍ ദയ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാറില്‍ യാത്ര ചെയ്ത വിദ്യാര്‍ഥിയടക്കം മൂന്ന് പേര്‍ക്ക് ഗുരുതര പരിക്കേറ്റു. ഇവര്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.