കുട്ടിയുടെ മൂക്കിലാണ് പാമ്പ് കടിയേറ്റത്.
ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അമ്മവീട്ടില്‍ വച്ചാണ് പാമ്പ് കടിയേറ്റത്. വീട്ടിലെ കിടപ്പുമുറിയില്‍ നിലത്ത് പായ വിരിച്ച് ബിബിതയും കുഞ്ഞും ഉറങ്ങുകയായിരുന്നു. ഷീറ്റിട്ട വീടിന്റെ മേല്‍ക്കൂരയില്‍ നിന്നാണു പാമ്പ് കുട്ടിയുടെ മുഖത്തു വീണത്. കുട്ടിയുടെ നിലവിളി കേട്ട് ഉണര്‍ന്ന അമ്മ പരിശോധിച്ചപ്പോഴാണ് അദ്വിഷിന്റെ മൂക്കില്‍ ചോരപ്പാടുകള്‍ കണ്ടത്. കട്ടിലിനടിയില്‍ പാമ്പിനെ കണ്ടെത്തി.
കുട്ടിയെ ഉടന്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധചികിത്സയ്ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിച്ചെങ്കിലും അപ്പോഴേക്കും മരിച്ചു. ശംഖുവരയനാണ് കടിച്ചതെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കൊട്ടേക്കാട് കാളിപ്പാറ വികെഎന്‍ എല്‍പി സ്കൂളില്‍ യുകെജി വിദ്യാര്‍ഥിയാണ്. ഇതേ സ്കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ അദ്വൈദാണു സഹോദരന്‍.