മികച്ച നടിയ്ക്കുള്ള പുരസ്കാരം മലയാളിയായ അപർണ ബാലമുരളിക്ക് (സുരരെപ്രോട്ര്) മികച്ച നടന്മാരായി സൂര്യയും(സുരരെപ്രോട്ര്) അജയ് ദേവ്ഗന്നും. മികച്ച സംവിധായകൻ സച്ചിയാണ്(അയ്യപ്പനും കോശിയും). മികച്ച സഹനടൻ ബിജുമേനോൻ(അയ്യപ്പനും കോശിയും).
മികച്ച പിന്നണി ഗായിക: നഞ്ചിയമ്മ(അയ്യപ്പനും കോശിയും)
മികച്ച സംഘട്ടനം: അയ്യപ്പനും കോശിയും(മാഫിയ ശശി)
മികച്ച ശബ്ദ ലേഖനം: വിഷ്ണു ഗോപി (മാലിക്)
മികച്ച മലയാള ചിത്രം: തിങ്കളാഴ്ച നിശ്ചയം.(സെന്ന ഹെഗ്ഡെ)
മലയാള ചിത്രം വാങ്കിന് പ്രത്യേക പരാമർശം.(സംവിധാനം കാവ്യ പ്രകാശ്)
മികച്ച ഛായാഗ്രഹണം (നോൺ ഫീച്ചർ വിഭാഗം): നിഖിൽ എസ് പ്രവീൺ (ശബ്ദിക്കുന്ന കലപ്പ)
മികച്ച ചലച്ചിത്ര ഗ്രന്ഥം(പ്രത്യേക പരാമർശം): എംടി. അനുഭവങ്ങളുടെ പുസ്തകം(അനൂപ് രാമകൃഷ്ണൻ)
മികച്ച സിനിമ സൗഹൃദ സംസ്ഥാനത്തിനുള്ള അംഗീകാരം മധ്യപ്രദേശിന്.
295 ചിത്രങ്ങളാണ് പുരസ്കാരത്തിന് പരിഗണിച്ചത്. മത്സര വിഭാഗത്തിൽ മലയാളത്തിൽ നിന്ന് 30 ഓളം ചിത്രങ്ങൾ ഉണ്ടായിരുന്നു. മികച്ച ചിത്രം, നടൻ എന്ന വിഭാഗങ്ങളിൽ ശക്തമായ മത്സരമാണ് നടന്നത്