വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് ഉദ്യോഗസ്ഥൻ മരണപ്പെട്ടു.

കാറ്റാടിമുക്കിൽ വച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഗ്രേഡ് എ.എസ്.ഐ മരണപ്പെട്ടു.

കൊല്ലം, കുണ്ടറ, മഴവിൽ ഹൗസിൽ സുനിൽകുമാർ ആണ് മരിച്ചത്. 47 വയസ്സായിരുന്നു. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന സുനിൽകുമാർ മറ്റൊരു വാഹനത്തെ ഓവർടേക്ക് ചെയ്യുന്നതിനിടെ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഇന്നലെ രാവിലെ ഡ്യൂട്ടിക്ക് വരുന്ന വഴിയിൽ കല്ലമ്പലം  പാളയംകുന്നിന് സമീപം കാറ്റാടി മുക്കിൽ വച്ചായിരുന്നു അപകടം സംഭവിച്ചത്.

തുടർന്ന് പരിക്കുകളോടെ മെഡിക്കൽ കോളേജിൽ ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് അദ്ദേഹം ഇന്ന് മരണപ്പെട്ടത്.

മരിച്ച സുനിൽകുമാറിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട് ഒരു മകൻ പ്ലസ് ടുവിനും ഇളയ മകൾ ആറാം ക്ലാസിലും പഠിക്കുന്നു.