സംസ്ഥാന സീനിയര്‍ കബഡി ടീമിലെ അംഗമാണ്. കോയമ്പത്തൂർ രാമകൃഷ്ണ കോളജിലെ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗം അവസാനവര്‍ഷ വിദ്യാര്‍ഥിയാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ വാളയാര്‍ അട്ടപ്പള്ളത്ത് ബന്ധുവായ റീത്ത തന്‍സിലാസിന്റെ വീട്ടിലെ പറമ്പിൽ ആയിരുന്നു സംഭവം.
മുളകൊണ്ട് നിര്‍മിച്ച തോട്ടികൊണ്ട് തേങ്ങ ഇടുകയായിരുന്നു. കഞ്ചിക്കോട് സബ് സ്റ്റേഷനില്‍ നിന്നും മലബാര്‍ സിമന്റസ് കമ്പനിയിലേക്ക് പോകുന്ന 64 കെവി ലൈനില്‍ തട്ടിയാണ് അപകടം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. ഷോക്കേറ്റ് തെറിച്ചുവീണ ഫിലിപ്പിനെ കഞ്ചിക്കോട് അഗ്‌നിരക്ഷാസേന ഉടന്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല.