യുവതി ജനൽക്കമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ

തൃശൂർ:യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാള പുത്തൻചിറ പിണ്ടാണി ഹാരീസ് മുഹമ്മദിൻ്റെ ഭാര്യ മൻസീബ(24)യെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻചിറ പിണ്ടാണി കളിപറമ്പിൽ മുഹമ്മദ് നൗഷാദിൻ്റെ മകളാണ്. മക്കൾ: ഹിബ മെഹ്റിൻ, ഹബ്രിൽ മുഹമ്മദ്.   മാള പോലീസ് മേൽനടപടികളെടുത്തു.. മുകുന്ദപുരം  താലൂക്ക് തഹസീൽദാരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി.