ബോറിസ് ജോണ്‍സണ്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവച്ചു. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നത് വരെ ബോറിസ് ജോണ്‍സണ്‍ സ്ഥാനത്ത് തുടരും. ബ്രിട്ടന്റെ പ്രതിരോധമന്ത്രിയുടെ പേരാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേള്‍ക്കുന്നത്. ഒക്ടോബര്‍ വരെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആകെ 50ലധികം മന്ത്രിമാരാണ് 48 മണിക്കൂറിനുള്ളില്‍ രാജി സമര്‍പ്പിച്ചത്.(british prime minister boris johnson resigns)മന്ത്രിസഭയില്‍ നിന്ന് കൂടുതല്‍ അംഗങ്ങള്‍ ഇന്ന് രാജിവച്ചതിന് പിന്നാലെയാണ് ബോറിസ് ജോണ്‍സണ്‍ രാജിവക്കുന്നത്. ഇന്ന് രണ്ട് മണിക്കൂറിനിടെ മാത്രം എട്ട് മന്ത്രിമാര്‍ രാജിവച്ചു. കഴിഞ്ഞ മാസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ ബോറിസ് ജോണ്‍സണ്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.2019ലാണ് ബ്രെക്‌സിറ്റ് കരാര്‍ ചൂടേറി നില്‍ക്കുമ്പോള്‍ ബോറിസ് ജോണ്‍സണ്‍ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുന്നത്. അഴിമതിയാരോപണങ്ങള്‍ക്കിടെ ബോറിസ് പ്രധാനമന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യനല്ലെന്നാണ് ഭൂരിഭാഗം വാദം. ഏതാനും ചില സഖ്യകക്ഷികളൊഴികെ ഭൂരിഭാഗവും ബോറിസ് ജോണ്‍സണെ കയ്യൊഴിഞ്ഞു. ഇതോടെയാണ് രാജിപ്രഖ്യാപനം.