നെടുമങ്ങാട് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു

തിരുവനന്തപുരം: നെടുമങ്ങാട് കരകുളത്ത് മണ്ണിടിഞ്ഞ് രണ്ടുപേര്‍ മരിച്ചു. കെല്‍ട്രോള്‍ ജങ്ഷണന് സമീപം കെട്ടിടം പണിക്കായി തറ കീറുന്നതിനിടെയാണ് അപകടം. ഊരൂട്ടമ്പലം സ്വദേശികളായ വിനയചന്ദ്രന്‍, ഷിബു എന്നിവരാണ് മരിച്ചത്. ഉച്ചയ്ക്ക് 12.15 ഓടെയാണ് അപകടം നടന്നത്.

ഉയര്‍ന്ന പ്രദേശത്ത് നിന്ന് മണ്ണ് താഴേക്ക് ഇടിയുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു തൊഴിലാളികള്‍ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയെങ്കിലും രണ്ടുപേരുടേയും ജീവന്‍ രക്ഷിക്കാനായില്ല.