അടൂർ ഏനാത്ത് നടന്ന വാഹനാപകടത്തിൽ പള്ളിക്കൽ മടവൂരിലുള്ള ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

അടൂർ ഏനാത്ത് പുതുശ്ശേരിയിൽ ഇന്ന് പുലർച്ച ഉണ്ടായ വാഹനാപകടത്തിൽ മടവൂർ കളരി ശ്രീഭദ്രകാളി ക്ഷേത്ര മേൽശാന്തിയായി ദീർഘകാലം പ്രവർത്തിച്ചുവന്ന രാജശേഖര ഭട്ടതിരി(67) (62) മകൻ നിഖിൽ എന്നിവരാണ് മരണപ്പെട്ടത്
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നിഖില്‍രാജിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി എങ്കിലും താമസിയാതെ മരണം സംഭവിക്കുകയായിരുന്നു.

തിരുവനന്തപുരത്തുനിന്ന് കണ്ണൂരിലേക്ക്പോകുകയായിരുന്ന കുടുംബം സഞ്ചരിച്ചിരുന്ന  കാറും എതിർ ‍ദിശയില്‍നിന്നു വന്ന കാറുമായാണ് കൂട്ടിയിടിച്ചത്.

എതിര്‍ദിശയില്‍ വന്ന കാറില്‍ ഉണ്ടായിരുന്ന നാല് യാത്രക്കാര്‍ക്കു പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്കുകള്‍ ഗുരുതരമല്ല.

അതിനിടെ, ഏനാത്തെ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. യുവാക്കള്‍ സഞ്ചരിച്ച കാര്‍ അമിതവേഗത്തിലെത്തി എതിര്‍ദിശയില്‍നിന്ന് വന്ന കാറിലേക്ക് ഇടിച്ചുകയറുന്നതാണ് ദൃശ്യങ്ങളിലുള്ളത്. മുന്നിലെ വളവ് തിരിക്കാന്‍ പോലും ശ്രമിക്കാതെ കാര്‍ നേരേ പോയി എതിര്‍ദിശയിലെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അമിതവേഗമോ ഡ്രൈവര്‍ ഉറങ്ങിപ്പോയതോ ആകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന നാല് യുവാക്കളില്‍നിന്ന് മൊഴിയെടുക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്.