ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് V V ക്ലിനിക്ക് ജംഗ്ഷനിൽ വീണ്ടും വലിയ കുഴി രൂപം കൊണ്ടിരിക്കുന്നു. രണ്ടു മാസം മുൻപ് ഇതേ സ്ഥലത്തിനു 10 മീറ്റർ അകലത്തിൽ വലിയൊരു കുഴിയുണ്ടായി. ഒരാഴ്ച മുൻപാണ് ഇപ്പോഴത്തെ കുഴിക്ക് ആരംഭമായത്. അധികാരമുള്ള നിരവധിപേർ ഇതുവഴി കടന്നു പോയെങ്കിലും തിമിരം ബാധിച്ചിരുന്നതു കൊണ്ട് കുഴി കാണാനാവാത്തതിനാലാകാം , ഇപ്പോൾ കുഴി വലുതായി ഇരുചക്രവാഹനങ്ങൾ വീണുതുടങ്ങി. വലിയ വാഹനങ്ങൾ കുഴിയിൽ വീഴുമ്പോഴാണ് ഓടിക്കുന്നവർ വിവരം അറിയുന്നത്. കണ്ണും, കാതും പ്രവർത്തനക്ഷമമായ ഏതെങ്കിലും അധികൃതർ ഒന്ന് കണ്ടെങ്കിൽ .......... അനുശോചനം ഒഴിവാകുമായിരുന്നു..