മലപ്പുറം:മഞ്ചേരി മാലാംകുളത്ത് ലോറി ഓട്ടോറിക്ഷകളില്‍ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു.രാമംകുളം നടുക്കണ്ടി റഫീഖ് (36) നെല്ലിക്കുത്ത് പടാള ഫിറോസിന്റെ മകന്‍ റബാഹ് (10) എന്നിവരാണ് മരിച്ചത്.മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, എതിർ ഭാഗത്ത് നിന്ന് വരികയായിരുന്ന രണ്ട് ഓട്ടോറിക്ഷകളിലും ഒരു കാറിലും ഇടിക്കുകയായിരുന്നു. ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞു. ഓട്ടോറിക്ഷ യാത്രക്കാരായ രണ്ട് പേരാണ് മരിച്ചത്. മൂന്ന് പേർക്ക് പരിക്കേറ്റു ഇരുവരും ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുകയായിരുന്നു. പരിക്കേറ്റവരെ സമീപത്തെ അശൂപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളജിലേക്കും ഒരാളെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഭാര്യയെയും മക്കളെയും നെല്ലിക്കുത്തിലെ ഭാര്യവീട്ടിൽ കൊണ്ടുവിട്ടതിന് ശേഷം മടങ്ങി വരുന്നതിനിടെയാണ് റഫീഖ് സഞ്ചരിച്ച ഓട്ടോ അപകടത്തിൽ പെട്ടത്.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.