കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു : ഇരുപതോളം പേർ മത്സരരംഗത്ത്

കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഗവേണിങ്ങ് ബോഡിയിലേക്കുള്ള  മത്സരരംഗത്ത് ഇരുപതോളം സ്ഥാനാർഥികൾ.

അഞ്ചുതെങ്ങ് കായിക്കര ആശാൻ മെമ്മോറിയൽ അസോസിയേഷൻ തിരഞ്ഞെടുപ്പിലേയ്ക്കാണ് ഇരുപതോളം പേർ വിവിധ സ്ഥാനങ്ങളിലേയ്ക്ക് മത്സരരംഗത്തുള്ളത്. 
നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധനയ്ക്ക് ശേഷമാണ് അന്തിമ സ്ഥാനാർഥി പട്ടിക പുറത്തുവിട്ടത്.

പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് പെരുമ്പടം ശ്രീധരനും,
വർക്കിങ്ങ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ചെറുന്നിയൂർ ജയപ്രകാശ്, ചന്ദ്രൻ തുടങ്ങിയവർ മത്സരിക്കുമ്പോൾ, 
 സെക്രട്ടറി സ്ഥാനത്തേയ്ക്ക് വി ലൈജുവും ജനറൽ സെക്രട്ടറി സ്ഥാനത്തേയ്ക്ക് ഡോക്ടർ കെ സുധാകരനുമാണ് മത്സരരംഗത്ത് ഉള്ളത്.

ഖജാൻഞ്ചിയായി ഡോക്ടർ ഭുവനേന്ദ്രൻ മത്സരിയ്ക്കുമ്പോൾ, ഗവേണിങ്ങ് ബോഡി അംഗങ്ങളായി വിസി സുരേന്ദ്രൻ, ബിജു എം (പട്ടാളം), ശ്യാമ പ്രകാശ്, ആർ ഷാജി, ഉണ്ണി ആറ്റിങ്ങൽ, വി രജി, രാമചന്ദ്രൻ കരവാരം, എഎ റഹിം, അജിത ഗോകുൽ, അഡ്വ : ആനയറ ഷാജി, ശരത്ചന്ദ്രൻ, ജയിൻ കെ, ശാന്തൻ എച്ച്, ഗീത നസീർ തുടങ്ങിയവർ മത്സരരംഗത്തുണ്ട്.

3800 ഓളം അംഗങ്ങൾ ഉണ്ടായിരുന്ന അസോസിയേഷനിൽ നിലവിൽ പരിശോധനകളിലൂടെയുള്ള ഒഴിവാക്കലുകൾക്ക് ശേഷം 1874 ഓളം അംഗങ്ങൾക്കു മാത്രമാണ് വോട്ടർ പട്ടിക പ്രകാരം വോട്ടു ചെയ്യുവാൻ സാധിക്കുക. ഇതിൽ അഞ്ചുതെങ്ങിൽ നിന്നുള്ള വോട്ടർമാരുടെ എണ്ണം 200 ൽ താഴെയാണെന്നാണ് സൂചന.

മുകാലങ്ങളിൽ ചടങ്ങായി മാത്രം നടത്തിപോന്നിരുന്ന അസോസിയേഷൻ തിരഞ്ഞെടുപ്പ് ഇത്തവണ   എതിർ പാലിന്റെ മൂന്നോളം സ്ഥാനാർഥികളുടെ പങ്കാളിത്തത്തോടെ ശ്രദ്ധേയമാകുകയാണ്.

പ്രസിഡന്റ്, വർക്കിംഗ് പ്രസിഡന്റ്,  ജനറൽ സെക്രട്ടറി, സെക്രട്ടറി, ഖജാൻജി, 2 ഗവേണിംഗ് ബോഡി വനിതാ അംഗങ്ങൾ, 10 ഗവേണിംഗ് ബോഡി അംഗങ്ങൾ ( ജനറൽ ) 10 എന്നീ സ്ഥാനങ്ങളിലേയ്ക്ക് നടക്കുന്ന വോട്ടെടുപ്പ് ജൂലായ് 13 -ാം തീയതി രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണിവരെ രഹസ്യ ബാലറ്റ് പ്രകാരമാണ് വോട്ടെടുപ്പ്.  അന്നുതന്നെ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കുന്നതുമാണ്.

ഇലക്ഷൻ സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെ ബന്ധപ്പെടാവുന്നതാണ് : 9646084891