അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസ്സോസിയേഷൻ വഞ്ചിയൂർ ലോക്കൽ സമ്മേളനം ഏര്യാ പ്രസിഡന്റ് ശ്രീജാ ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. രക്തസാക്ഷിപ്രമേയം സീനയും അനുശോചന പ്രമേയം ഷമീനാനൗഷാദും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ MK രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. ഏര്യാ സെക്രട്ടറി ശ്രീജാ ഷൈജു ദേവ് സംഘടനാറിപ്പോർട്ടും , ലോക്കൽ സെക്രട്ടറി സുഭദ്രാ സേതുനാഥ് പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ ട്രഷറർ D സ്മിത അഭിവാദ്യം അർപ്പിച്ചു. പ്രസിഡന്റ് M ഗീത അദ്ധ്യക്ഷയായി. സമ്മേളനത്തിൽ വച്ച് കശുവണ്ടി വികസന കോർപ്പറേഷൻ ഭരണ സമിതി അംഗമായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജാഷൈജുദേവിനെ ആദരിച്ചു. SSLC +2 ഫുൾ എ പ്ലസ് നേടിയ കുട്ടികൾക്ക് മൊമന്റം നൽകി ആദരിച്ചു.
ഭാരവാഹികളായി , പ്രസിഡന്റ് - വഞ്ചിയൂർസീന ,വൈസ് പ്രസിഡന്റ് മാരായി - ശ്രീദേവി, ജ്യോതി എന്നിവരെയും സെക്രട്ടറിയായി - സുഭദ്രാ സേതുനാഥ് , ജോ: സെക്രട്ടറിമാരായി ഷമീനനൗഷാദ്, ശ്രീലേഖ എന്നിവരെയും ട്രഷറർ ആയി - കവിതയെയും 15 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.