ആവേഷ് ഖാന്‍ അരങ്ങേറ്റത്തിന്, സഞ്ജു സ്ഥാനം നിലനിര്‍ത്തി; ഇന്ത്യക്കെതിരെ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് ടോസ്

പോര്‍ട്ട് ഓഫ് സ്‌പെയ്ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ (WI vs IND) രണ്ടാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം പന്തെടുക്കും. ടോസ് നേടിയ വിന്‍ഡീസ് നായകന്‍ നിക്കോളാസ് പുരാന്‍ (Nicholas Pooran) ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇന്ന് ജയിച്ചാല്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യക്ക് സ്വന്തമാക്കാം. ആദ്യ ഏകദിനം ഇന്ത്യ മൂന്ന് റണ്‍സിന് ജയിച്ചിരുന്നു.ആവേഷ് ഖാന്‍ (Avesh Khan) ഇന്ത്യക്ക് വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കും. പ്രസിദ്ധ് കൃഷ്ണയാണ് ആവേഷിന് വഴി മറിയത്. സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി. വിന്‍ഡീസും ഒരു മാറ്റം വരുത്തി. ഹെയ്ഡന്‍ വാല്‍ഷ് ടീമിലെത്തി. ഗുഡകേഷ് മോട്ടിക്ക് പകരമാണ് ആവേഷ് വരുന്നത്. 
ഇന്ത്യന്‍ ടീം: ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ദീപക് ഹൂഡ, അക്സര്‍ പട്ടേല്‍, ഷര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, യുസ്വേന്ദ്ര ചാഹല്‍, ആവേഷ് ഖാന്‍. 

വെസ്റ്റ് ഇന്‍ഡീസ്: ഷായ് ഹോപ്പ്, കെയ്ല്‍ മയേഴ്‌സ്, ഷംറ ബ്രൂക്ക്‌സ്, ബ്രന്‍ഡന്‍ കിംഗ്, നിക്കോളാസ് പുരാന്‍, റോവ്മാന്‍ പവല്‍, അകെയ്ല്‍ ഹൊസീന്‍, റൊമാരിയോ ഷെഫേര്‍ഡ്, അല്‍സാരി ജോസഫ്, ഹെയ്ഡന്‍ വാല്‍ഷ്, ജയ്‌ഡെന്‍ സീല്‍സ്.